Aiswarya|
Last Updated:
തിങ്കള്‍, 20 മാര്‍ച്ച് 2017 (12:16 IST)
ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിടാതെ കടന്നാക്രമണം നടത്തുന്ന
നടുവേദന ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി പലരും പറയുന്നുണ്ട്. ഒന്നാലോചിച്ചു നോക്കു നടുവേദനയ്ക്ക് കാരണക്കാർ ആരണ്? നമ്മൾ തന്നെയല്ലേ? ശരീരത്തിന്റെ ഓരോ ഭാഗത്തും ജീവനുണ്ട്. അതുകൊണ്ടു തന്നെ അതിനെ ആയാസപ്പെടുത്തുന്ന
പ്രവൃത്തികള്‍ ചെയ്തു നോക്ക്.
നടുവേദന വരാതിരിക്കാന്‍ ഇത് ശ്രദ്ധിച്ചോളൂ...
* തുടർച്ചയായി മണിക്കൂറുകളോളം കസേരയില്‍ ഇരിക്കുക, കംപ്യൂട്ടറിൽ നോക്കിയിരിക്കുക എന്നിവ ഒഴിവാക്കണം. ഇവ നടുവേദനയക്കു കാരണമാകുന്നുണ്ട്.
*പ്രഭാത സമയത്ത് പേശികൾ വലിഞ്ഞുമുറുകിയിരിക്കും. അതിനാൽ യോഗാസനങ്ങൾ പരിശീലിക്കുന്നതു നല്ലതാണ്.
*പിടലിവേദന, നടുവേദന എന്നിവയുള്ളവർ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങൾ പരിശീലിക്കാൻ പാടില്ല ഇത് നടുവേദയ്ക്കു കാരണമാകും.
* കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലിന്റെ ഉറപ്പിന് സഹായിക്കും.
അത് കൊണ്ട് തന്നെ ഭക്ഷണവും ആ രീതിയില്‍ ക്രമീകരിക്കണം.