അദ്ദേഹം എന്റെ അടുത്ത സുഹൃത്ത്; കൃഷ്‌ണദാസിന്റെ അറസ്‌റ്റില്‍ പൊലീസിന്റെ പണി തെറിപ്പിക്കുമെന്ന് പറഞ്ഞ ജഡ്‌ജിയുടെ ഇടപെടലുകള്‍ പുറത്തേക്ക് - പരാതിയുമായി ജിഷ്‌ണുവിന്റെ അമ്മ

കൃഷ്‌ണദാസിന്റെ അറസ്‌റ്റില്‍ പൊലീസിന്റെ പണി തെറിപ്പിക്കുമെന്ന് പറഞ്ഞ ജഡ്‌ജിയുടെ തനിനിറം പുറത്താകുമോ ? - പരാതിയുമായി ജിഷ്‌ണുവിന്റെ അമ്മ

 P krishnadas , Jishnu case , Student torture case , Nehru College chairman , Krishnadas arrested, HC flays police action , Jishnu death case , police , highcourt , പി കൃഷ്ണദാസ് , പൊലീസ് , ജഡ്ജി ഏബ്രഹാം മാത്യു , ലക്കിടി ലോ കോളജ് , നെഹ്‌റു ഗ്രൂപ്പ്
കൊച്ചി| jibin| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (20:24 IST)
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു പ്രതിയുമായി വ്യക്തി ബന്ധം പുലര്‍ത്തുന്നയാളെന്ന് ആരോപണം ശക്തമാകുന്നു.

നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി ലോ കോളജില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ജസ്റ്റിസ് ഏബ്രഹാം മാത്യുവായിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നെല്ലിയാമ്പതിയിലേക്ക് സംഘടിപ്പിച്ച പഠനയാത്ര കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു.

യാത്രയ്ക്ക് തലേന്ന് വൈകിട്ട് തന്നെ ജസ്റ്റിസ് ഏബ്രഹാം മാത്യു സ്ഥലത്ത് എത്തി. പിറ്റേന്ന് വൈകുന്നേരമാണ് അദ്ദേഹം
മടങ്ങിയത്. പ്രിന്‍സിപ്പല്‍ സെബാസ്റ്റിയന്‍ തന്റെ ചങ്കാണെന്നും കൃഷ്ണദാസ് സുഹൃത്താണെന്നും അന്ന് ഏബ്രഹാം മാത്യു പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

പഠനയാത്രയ്ക്കിടെ ജസ്റ്റിസ് ഏബ്രഹാം മാത്യു കോളജ് അധികൃതര്‍ക്കൊപ്പം എടുത്ത ചിത്രം പുറത്ത് വന്നു.

ലക്കിടി ലോ കോളേജ് വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രൂക്ഷ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യവിന്റെ ബെഞ്ച് അറസ്റ്റിനെ വിമര്‍ശിച്ചത്. പിന്നാലെയാണ് ഏബ്രഹാം മാത്യുവും കൃഷ്ണദാസും തമ്മിലുള്ള ബന്ധം പുറത്തായത്.

അതേസമയം, ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന് പ​രാ​തി ന​ല്‍​കി. കൃ​ഷ്ണ​ദാ​സി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ജ​ഡ്ജി​ക്ക് നെ​ഹ്‌​റു ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി. ബ​ന്ധം തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :