തുടർതോൽവികൾ: നായകസ്ഥാനത്ത് നിന്നും ഡേവിഡ് വാർണറെ പുറത്താക്കി ഹൈദരാബാദ്, കെയ്‌ൻ വില്യംസൺ നായകനാകും

അഭിറാം മനോഹർ| Last Modified ഞായര്‍, 2 മെയ് 2021 (11:39 IST)
പതിനാലാം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കെയ്‌ൻ വില്യംസൺ നയിക്കും. ഡേവിഡ് വാർണറിൽ നിന്നും നായകസ്ഥാനം വില്യംസൺ ഏറ്റെടുക്കുമെന്ന് സൺറൈസേഴ്‌‌സ് ഹൈദരാബാദ് അറിയിച്ചു.

സീസണിൽ തങ്ങളുടെ ഏറ്റവും മോഡം പ്രകടനമാണ് ഹൈദരാബാദ് ഇത്തവണ നടത്തുന്നത്. ഇത് മുൻനിർത്തിയാണ് നായകസ്ഥാനത്ത് നിന്നും വാർണറെ പുറത്താക്കിയത്. ആറ് കളികളിൽ അഞ്ച് തോൽവിയും ഒരു വിജയവുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിലാകും വില്യംസൺ ടീം നായകസ്ഥാനം ഏറ്റെടുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :