എനിക്കും ഇപ്പോൾ റോയൽ ഫീൽ കിട്ടി, സഞ്ജുവിന് ആശംസകളുമായി ടൊവിനോയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (15:56 IST)
ഐപിഎല്ലിൽ നായകനാകുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുന്ന സഞ്ജു സാംസണിന് ആശംസയുമായി നടൻ ടൊവിനോ തോമസ്. സമയം കിട്ടുമ്പോഴൊക്കെ എല്ലാവരേയും പോലെ താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോ പറഞ്ഞു. സഞ്ജു അയച്ചുകൊടുത്ത ജേഴ്‌സിയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ എനിക്കും റോയൽ ഫീൽ കിട്ടി. സമയം കിട്ടുമ്പോഴൊക്കെ എല്ലാവരേയും പോലെ താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ട്. അതിന് കാരണം സഞ്ജുവാണ്. ജേഴ്‌സിക്ക് നന്ദി ബ്രോ. നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. നീ ഞങ്ങൾക്ക് അഭിമാനമാണ്. എല്ലാവിധ ആശംസകളും സ്നേഹവും നേരുന്നു എന്നാണ് ടൊവിനോ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :