എനിക്ക് ധോണിയെ പോലെയാവണ്ട, എനിക്ക് ഞാൻ ആയാൽ മതി: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (20:53 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ പോലെയാവാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ധോണിയെ പോലെയാകാൻ താൻ ശ്രമിക്കുന്നില്ലെന്നും സഞ്ജു സാംസൺ മാത്രമാവാനാണ് തന്റെ ശ്രമമെന്നും സഞ്ജു പറഞ്ഞു.

റോയൽസിനെ നയിക്കാനായി ആകാംക്ഷയോ‌ടെ കാത്തിരിക്കുകയാണ്.സന്തോഷത്തോടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ ബാറ്റ്സ്മാനായും നായകനായും ഓസീസ് താരം സ്റ്റീവ് സ്മിത്ത് പരാജയപ്പെട്ടതോടെയാണ് സഞ്ജുവിന് നായകസ്ഥാനം ലഭിച്ചത്. മികച്ച ചില പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമ്പോളും സ്ഥിരത നിലനിർത്താൻ സഞ്ജുവിനാകുന്നില്ല എന്ന വിമർശനങ്ങൾ ശക്തമാണ്. ഇതിന് പുറമെ ക്യാപ്‌റ്റനെന്ന നിലയിൽ ടീമിനെ പ്ലേ ഓഫ് യോഗ്യത നേടികൊടുക്കണമെന്ന ഉത്തരവാദിത്തവും ഇക്കുറി സഞ്ജുവിന്റെ ചുമലിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :