അനുബന്ധ വാര്‍ത്തകള്‍
- ആദ്യ മത്സരത്തിൽ തോൽവി, പതിവ് തെറ്റിക്കാതെ മുംബൈ, ഡിവില്ലിയേഴ്സ് കരുത്തിൽ ബാംഗ്ലൂർ വിജയം
- മാർച്ചിലെ മികച്ച ക്രിക്കറ്റ് താരം ആര്? ഐസിസി പട്ടികയിൽ ഭുവനേശ്വർ കുമാറും
- റൺവേട്ടയിൽ കിംഗ് കോലി തന്നെ ആയിരിക്കാം, എന്നാൽ ആ കാര്യത്തിൽ രോഹിത് തന്നെ കേമൻ
- ഇത് ധോണിയുടെ അവസാന ഐപിഎൽ അല്ല, വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്
- റൺവേട്ടയിൽ കിംഗ് കോലി തന്നെ ആയിരിക്കാം, എന്നാൽ ആ കാര്യത്തിൽ രോഹിത് തന്നെ കേമൻ
വിരാട് ഭായിയിൽ നിന്നും പഠിച്ചത് രാജസ്ഥാനിൽ നടപ്പിലാക്കും: നയം വ്യക്തമാക്കി സഞ്ജു സാംസൺ
ഇന്ത്യൻ നായകൻ വിരാട് കോലിയിൽ നിന്നും പഠിച്ച കാര്യങ്ങൾ രാജസ്ഥാൻ റോയൽസിൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കോലിയാണ്. ഇതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. ഇത് ഞാൻ രാജസ്ഥാനിലും നടപ്പിലാക്കും സഞ്ജു പറഞ്ഞു.
ടീമിലെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉയര്‍ത്തുന്നതില്‍ ഉത്തരവാദിത്തം എനിക്കാണ്. ടീം മാനേജ്‌മെന്റുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എനിക്ക് 17-18 വയസ് പ്രായമുള്ളപ്പോളാണ് ഞാൻ രാജസ്ഥാനിലെത്തുന്നത്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയ നായകന്മാർക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്.
ഇവരുടെയെല്ലാം മികവ് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുള്ളതാണ്. നേതൃമികവിനെക്കുറിച്ചൊക്കെ ഞാന്‍ പഠിച്ചതു രാജസ്ഥാന്‍ റോയല്‍സില്‍നിന്നാണ്. ഇനി അതെല്ലാം ടീമിനു കാണിച്ചുകൊടുക്കാനുള്ള സമയമാണ് സഞ്ജു പറഞ്ഞു.