നായകനായതിന് പിന്നാലെ കോലിയും രോഹിത്തും ധോണിയും വിളിച്ച് അഭിനന്ദിച്ചു: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (20:16 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്
നായകനായി തിരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരട് കോലിയും വൈസ് ക്യാപ്‌റ്റൻ രോഹിത് ശര്‍മയും മുന്‍ നായകന്‍ എം എസ് ധോണിയും അഭിനന്ദന സന്ദേശം അയച്ചിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ.

നായകനാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ ടീം മാനേജ്മെന്‍റ് എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. മാതാപിതാക്കളോടും ഭാര്യ ചാരുവിനോടും അടുത്ത സുഹൃത്തുക്കളോടും മാത്രമാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഔദ്യൊഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ നായകനായ വിരാട് കോലിയും മുംബൈ നായകനായ രോഹിത്ത് ശർമയും ചെന്നൈ നായകനായ എം എസ് ധോണിയും അഭിനന്ദിച്ച് സന്ദേശം അയക്കുകയായിരുന്നു. സഞ്ജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :