1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Shubhman gill about andre russel

അവസാനപെരുക്കലിനായി കരുതി വെച്ചിരിക്കുകയാണ്, റസലിന്റേ മോശം ഫോമിനെ പറ്റി ശുഭ്‌മാൻ ഗിൽ

കൊൽക്കത്ത
കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിന്റെ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോളും ബാറ്റിങ്ങിൽ പതിവ് വെടിക്കെട്ട് പ്രകടനങ്ങളിലേക്കെത്താൻ ടീമിന്റെ സൂപ്പർ താരമായ ആന്ദ്രേ റസ്സലിന് കഴിഞ്ഞിട്ടില്ല. സീസൺ അവസാനത്തോട് അടുക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനത്തിനായി റസ്സൽ ഇത് കരുതി വെച്ചിരിക്കുകയാണെന്നാണ് റസ്സലിന്റെ മോശം ഫോമിനെ പറ്റി ടീമംഗമായ ശുഭ്‌മാൻ ഗിൽ പറയുന്നത്.
 
പ്രതീക്ഷിച്ചത് പോലെ കളിക്കാൻ റസ്സലിനായിട്ടില്ല. എന്നാൽ സീസണിന്റെ നിർണായക‌മായ ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് ആശ്വാസമാണ്. ഏറ്റവും മികച്ചത് അവസാനത്തേക്കായി കാത്തുവെക്കുന്നത് പോലെ മാത്രമാണിത് ശുഭ്‌മാൻ ഗിൽ പറഞ്ഞു,
അടുത്ത ലേഖനം
"പയ്യൻ കൊള്ളാം വേറെ ലെവൽ പ്രതിഭ, പക്ഷേ കൺസിസ്റ്റൻസി ഇല്ല", ഷാർജയിലും നിരാശപ്പെടുത്തി സഞ്ജു