"പയ്യൻ കൊള്ളാം വേറെ ലെവൽ പ്രതിഭ, പക്ഷേ കൺസിസ്റ്റൻസി ഇല്ല", ഷാർജയിലും നിരാശപ്പെടുത്തി സഞ്ജു

അഭിറാം മനോഹർ| Last Modified ശനി, 10 ഒക്‌ടോബര്‍ 2020 (07:59 IST)
ഐപിഎല്ലിലെ ഭാഗ്യഗ്രൗണ്ടായ ഷാർജയിലും ഫോമിലേക്ക് ഉയരാനാകാതെ മലയാളി താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 5 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. ഇതിന് മുൻപ് ഷാർജയിൽ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ആന്‍‌റിച്ച് നോര്‍ട്യയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ അപ്പീല്‍ അതിജീവിച്ച സഞ്ജു ആദ്യം സിംഗിളുകളിലൂടെ ക്രീസിൽ നിലയുറപ്പിക്കാനാണ്ണ ശ്രമിച്ചത്. എന്നാൽ സ്റ്റോയിനസിനെ യശസ്വി ജയ്‌സ്വാള്‍ സിക്സിന് പറത്തിയതിന് പിന്നാലെ സഞ്ജുവും സിക്‌സറിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. സഞ്ജുവിന്റെ ഷോട്ട് ഉയർന്നു പൊങ്ങിയെങ്കിലും ഷോട്ട് മിഡ് വിക്കറ്റില്‍ ഹെറ്റ്മെയറുടെ കൈകളിലൊതുങ്ങി. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ഷാർജയിൽ ഡൽഹി ക്യാപി‌റ്റൽസിനെ 200ന് താഴെ തളക്കാനായെങ്കിലും ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഡല്‍ഹി ബൗളര്‍മാരും അതേനാണയത്തില്‍ തിരിച്ചടിച്ചു. രാജസ്ഥാന്‍റെ പ്രതീക്ഷയായ ജോസ് ബട്ട്‌ലറെ തുടക്കത്തിൽ നഷ്ടമായതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെയും രാജസ്ഥാന് നഷ്ടമായി.ഇതിനുപിന്നാലെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷയായ സ‍ഞ്ജുവും വീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :