ഐപിഎൽ സിക്‌സടിയിൽ റെക്കോഡിട്ട് ഹിറ്റ്‌മാൻ, ധോണിക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (12:28 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുന്നൂറ് സിക്‌സറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഐപിഎല്ലിലെ സിക്‌സടിയിലെ നാഴികകല്ല് താരം പിന്നിട്ടത്.

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഹേന്ദ്രസിങ് ധോണിയാണ് ഐപിഎല്ലിൽ ആദ്യമായി 200 സിക്‌സറുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം. 212 സിക്‌സറുകളാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. 214 സിക്‌സറുകൾ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം എ‌ബി ഡിവില്ലിയേഴ്‌സാണ് പട്ടികയിൽ ധോണിക്ക് മുന്നിൽ രണ്ടാമനായുള്ളത്. അതേസമയം ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന നേട്ടം വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിന്റെ പേരിലാണ് 326 സിക്‌സറുകളാണ് താരം ഐപിഎല്ലിൽ നേടിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :