മറ്റേത് രാജ്യമായാലും സഞ്ജുവിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും, ഇന്ത്യയിൽ അങ്ങനെയല്ല

അഭിറാം മനോഹർ| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:25 IST)
ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ നിരവധി താരങ്ങളാണ് സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സഞ്ജുവിനെ ഇന്ത്യൻ ടീമിൽ സ്ഥിരമായി തഴയുന്നതിൽ സെലക്‌ടർമാരെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിൽ സഞ്ജുവിനെ കളിപ്പിക്കണം എന്ന് എല്ലാക്കാലവും ആവശ്യപ്പെട്ടിട്ടുള്ള താരം കൂടിയാണ് ഗംഭീർ.

ഇത് വളരെ കൗതുകകരമാണ് ലോകത്തിലേ ഏതൊരു ടീമും സഞ്ജുവിനെ പോലൊരു താരത്തിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. എന്നാൽ ഇന്ത്യയിൽ മാത്രം അയാൾക്ക് ടീമിൽ ഇടമില്ല ഗൗതം തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. നിലവിൽ ഇന്ത്യയിലെ യുവതാരങ്ങളിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മാത്രമല്ല. ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ കൂടിയാണ് സഞ്ജുവെന്നും മറ്റൊരു പോസ്റ്റിൽ ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :