ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും കൊവിഡ്, പോസിറ്റീവാകുന്ന നാലാമത്തെ കൊൽക്കത്ത താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 9 മെയ് 2021 (15:02 IST)
ഇന്ത്യൻ ക്രിക്കറ്റ് താരവും നൈറ്റ് റൈഡേഴ്‌സ് പേസറുമായ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ കൊൽക്കത്തൻ താരമാണ് പ്രസിദ്ധ്. നേരത്തെ മലയാളി താരം സന്ദീപ് വാര്യർ,വരുൺ ചക്രവർത്തി ന്യൂസിലൻഡ് താരം ടിം സെഫർട്ട് എന്നിവർക്ക് രോഗം കണ്ടെത്തിയിരുന്നു.

മലയാളി താരം സന്ദീപ് വാര്യർ,വരുൺ ചക്രവർത്തി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ,ഡൽഹി,ഹൈദരാബാദ് ഫ്രാഞ്ചൈസികളിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎൽ പോരാട്ടങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.

ഐപിഎൽ നിർത്തിവെച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :