2022 ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി കളിക്കുമോ?

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 3 ജൂണ്‍ 2021 (10:02 IST)

ഐപിഎല്‍ 2022 സീസണ്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അടുത്ത സീസണില്‍ മെഗാ ലേലം നടക്കും. ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ കളിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തീരുമാനമാകുക മെഗാലേലത്തിനു ശേഷമായിരിക്കും.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തിനായി ഒരുങ്ങി കഴിഞ്ഞു. മൂന്ന് പ്രമുഖ താരങ്ങളെ ചെന്നൈ ഇത്തവണ നിലനിര്‍ത്താനാണ് സാധ്യത. നായകന്‍ എം.എസ്.ധോണി, ഫാഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന എന്നീ മൂന്ന് താരങ്ങളെ തുടരാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ധോണിയുടെ വ്യക്തിപരമായ താല്‍പര്യം എന്താണെന്ന് ഫ്രാഞ്ചൈസി ചോദിച്ചറിയും. 2022 ല്‍ ധോണി ചിലപ്പോള്‍ കളിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ നിന്നും താരം വിരമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ധോണി സ്വന്തം താല്‍പര്യമനുസരിച്ച് മാറിനില്‍ക്കുന്നതുവരെ അദ്ദേഹത്തെ ടീമില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ഫ്രാഞ്ചൈസിയുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :