അഭിറാം മനോഹർ|
Last Modified വെള്ളി, 20 നവംബര്‍ 2020 (17:12 IST)
ഇന്ത്യൻ മുൻ താരമായ വിരേന്ദർ സെവാഗിന്റെ പരിഹാസങ്ങളോട് പ്രതികരിച്ച് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. സെവാഗ് തന്നോടുള്ള താത്‌പര്യകുറവ് തുറന്ന് പറയുകയാണ് ചെയ്‌തതെന്ന് മാക്‌സ്‌വെൽ പറഞ്ഞു.
മാധ്യമങ്ങളിൽ നിറഞ്ഞുനിൽകുന്നതിനായി അദ്ദേഹത്തിന് ഇതെല്ലാം പറയാം എനിക്കതിൽ പ്രശ്‌നമില്ല. ഞാൻ ഇതെല്ലാം നേരിടുകയും ചെയ്യും. പക്ഷേ സംശയത്തോടെയാകും ഇനി സെവാഗിനെ നോക്കികാണുക മാക്‌സ്‌വെൽ പറഞ്ഞു.
ഐപിഎല്ലിൽ ഒരുഘട്ടത്തിലും ഫോം കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ മാക്‌സ്‌വെല്ലിനെ 10 കോടി രൂപ മുടക്കി പഞ്ചാബ് വാങ്ങിച്ച ചിയർ ലീഡർ എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്.ഇത്രയും പൈസ എന്തിനാണ് മാക്‌സ്‌വെല്ലിന് വേണ്ടി മുടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സെവാഗ് പറഞ്ഞിരുന്നു.
അതേസമയം കടുത്ത വിഷാദരോഗത്തെ തുടർന്ന് 2-3 മാസത്തെ ഇളവേളയ്‌ക്ക് ശേഷമാണ് മാക്‌സ്‌വെൽ അന്താരാഷ്ട ക്രിക്കറ്റിൽ തിരിച്ചെത്തിയത്. ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം നടത്താൻ മാക്‌സ്‌വെല്ലിനായെങ്കിലും ഐപിഎല്ലിൽ അതേ മികവ് തുടരാൻ താരത്തിനായില്ല. അതേസമയം ഈ വർഷം വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോയതെന്നും പ്രതിസന്ധികളെ മറികടക്കാൻ താൻ പഠിച്ചുകഴിഞ്ഞുവെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി.