'അതിന് ഒരു സാധ്യതയുമില്ല, മെഗാ ലേലത്തിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യുന്നതാണ് നല്ലത്'

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 18 നവം‌ബര്‍ 2020 (12:22 IST)
13 ആം സീസണിൽ മഹേന്ദ്ര സിങ് ധോണി ഐ‌പിഎലിൽനിന്നുകൂടി വിരമിയ്ക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താൻ അടുത്ത സീസണിലും കളിയ്ക്കും എന്ന് ധോണി തന്നെ വെളിപ്പെടുത്തി. അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിയ്ക്കും എന്ന് സിഎസ്കെ ടീം മാനേജ്മെന്റും വ്യക്തമാക്കി. എന്നാൽ അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായാൽ ടീമിനെ പൂർണമായും ഉടച്ചുവാർക്കാനാണ് സിഎസ്‌കെയുടെ തീരുമാനം

മെഗാ താരലേലം വന്നാൽ മൂന്ന് താരങ്ങളെ മാത്രമേ ടീമിന് നിലനിർത്താനാകു. അതിൽ ഒരു താരം ധോണി തന്നെയായിരിയ്ക്കും. എന്നാൽ മെഗാലേലത്തിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യുന്നാതാണ് നല്ലത് എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സിഎസ്‌കെയ്ക്ക് ഒരു ഉപദേശം എന്നോണമാണ് അതിനുള്ള കാരണം ആകാശ് ചോപ്ര പറയുന്നത്. ധോണിയെ നിലനിർത്തിയാൽ അത് സിഎസ്‌കെയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും എന്ന് ആകാശ് ചോപ്ര പറയുന്നു.

'മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാനിടയുള്ള താരങ്ങളെ മാത്രമെ വന്‍തുക നല്‍കി മെഗാ താരലേലത്തില്‍ ടീമുകള്‍ നിലനിര്‍ത്താന്‍ തയാറാവു. ധോണി വരുന്ന മൂന്ന് സീസണില്‍ കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ധോണിയെ നിലനിര്‍ത്തിയാല്‍ 2022ലെ താരലേലത്തില്‍ ചെന്നൈക്ക് ലേലത്തുകയിൽ 15 കോടി കുറയും. ഇത് ഒഴിവാക്കാൻ. ധോണിയെ ലേലത്തില്‍ വെച്ച്‌ റൈറ്റ് ടു മാച്ച്‌ കാര്‍ഡിലൂടെ തിരികെ ചെന്നൈയിലെത്തിയ്ക്കുന്നതാണ് ഉചിതം.' ആകാശ് ചോപ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :