ഐപിഎൽ ഫൈനലിൽ മനോഹരമായി കളിച്ച രോഹിത്തിനെ എന്തുകൊണ്ട് ഇന്ത്യയുടെ ഏകദിന,ടി20 ടീമിൽ കളിപ്പിക്കുന്നില്ല?

അഭിറാം മനോഹർ| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (14:20 IST)
നിശ്ചിത ഓവർ പരമ്പരയിൽ നിന്നും എന്തുകൊണ്ടാണ് രോഹിത് ശർമയെ പുറത്താക്കിയതെന്ന് മനസ്സിലാകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത്തിന്റെ സ്ട്രോക്ക് പ്ലേയ്‌ക്ക് വളരെ അനുകൂലമായ സാഹചര്യങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്. കൂടാതെ രോഹിത്തിന്റെ അനുഭവസമ്പത്തിന്റെ അഭാവം പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയയിലെ പിച്ചില്‍ ഇന്ത്യക്കു വലിയ നഷ്ടമായി തീരുമെന്നും ചോപ്ര പറഞ്ഞു.

രോഹിത്ത് പൂർണമായും ഫിറ്റല്ലെന്നാണ് ബിസിസിഐ പറയുന്നത്. പിന്നെങ്ങനെ രോഹിത്തിന് ഐപിഎല്‍ ഫൈനലില്‍ മുംബൈയ്ക്കായി കളിക്കാന്‍ സാധിച്ചു. കളിക്കുക മാത്രമല്ല ഫൈനലിൽ മികച്ച പ്രകടനവും രോഹിത്ത് നടത്തി. അങ്ങനെയൊരാള്‍ക്കു 27നുള്ള ഏകദിനത്തിലും എന്തുകൊണ്ടായി നന്നായി പെര്‍ഫോം ചെയ്തുകൂടാ? ചോപ്ര ചോദിച്ചു.

ബിസിസിഐ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കിൽ ഫൈനലിൽ രോഹിത്ത് കളിക്കരുതായിരുന്നെന്നും അതിന് പകരം ആദ്യ ഏകദിനത്തിലാണ് കളിക്കേണ്ടിയിരുന്നതെന്നും ചോപ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :