അനുബന്ധ വാര്ത്തകള്
- അവൻ മികച്ച നായകൻ തന്നെ, അതിന് കാരണക്കാരൻ ഒരേയൊരാൾ: രാഹുലിനെ പുകഴ്ത്തി ഗവാസ്കർ
- രാജസ്ഥാന്റെ പ്രധാനപ്രശ്നം തന്നെ ക്യാപ്റ്റനാണ്, സൂപ്പർതാരം ടീമിൽ നിന്നും മാറി നിൽക്കണമെന്ന് ഗംഭീർ
- ആഘോഷത്തിലെ ആ മസിലുപിടുത്തം എന്തിനായിരുന്നു ? കാരണം തുറന്നുപറഞ്ഞ് സഞ്ജു !
- രോഹിത്തിന് പോലും ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ക്രിക്കറ്റിനെ പ്രശംസിച്ച് ജോണ്ടി റോഡ്സ്
- തോൽവിയേക്കാൾ ധോനിയെ നിരാശപ്പെടുത്തിയിരിക്കുക അക്കാര്യം: പിന്തുണയുമായി സേവാഗ്
" ഇതു വരെ പാത്തത് പാപ്പ വിളയാട്ട്", പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് ക്രിസ് ഗെയ്‌ൽ
ഐപിഎല്ലിൽ ജയങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിക്കില്ലെന്നും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ജയങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീമെന്നും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ സൂപ്പർ താരം ക്രിസ് ഗെയ്‌ൽ.
തുടരെ 5 മത്സരങ്ങൾ ജയിക്കുക എന്നത് വലിയ നേട്ടമാണ്. കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത് സാധിച്ചത്. ബൗളർമാർ ഗംഭീരമായാണ് അവരുടെ ജോലി ചെയ്യുന്നത്. അച്ചന്റെ മരണശേഷമുള്ള രണ്ടാം മത്സരത്തിൽ ഉജ്ജ്വലമായാണ് മൻദീപ് ബാറ്റ് ചെയ്‌തതെന്നും ഗെയ്‌ൽ പറഞ്ഞു. കൊൽക്കത്തക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെ നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതാണ് പഞ്ചാബ്.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നൂ. മുഹമ്മദ് ഷമിയുടെയും ക്രിസ് ജോർദാനിന്റെയും മികച്ച പ്രകടനത്തിൽ പഞ്ചാബ് വെറും 149 റൺസിൽ ഒതുങ്ങിയപ്പോൾ 7 പന്തുകൾ ശേഷിക്കെ പഞ്ചാബ് വിജയം കണ്ടു. പഞ്ചാബിനായി 56 പന്തിൽ 8 ഫോറും 2 സിക്‌സറും നേടി മൻദീപ് സിങ് 66 റൺസെടുത്തു. അതേസമയം 29 പന്തിൽ 5 സിക്‌സും 2 ഫോറും ഉൾപ്പെടുന്നതായിരുന്നു ഗെയ്‌ലിന്റെ അർധസെഞ്ചുറി.