സീസണിലെ തന്നെ ആദ്യ സെഞ്ച്വറി, വ്യക്തിഗത സ്കോറിൽ റെക്കോർഡ്; ഇന്ത്യൻ നായകനെ വിറപ്പിച്ച് കെഎൽ രാഹുൽ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (09:09 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അനായാസം പരാജയപ്പെടുത്തി കെഎൽ രാഹുലിന്റെ പഞ്ചാബ്. 97 റൺസിന്റെ തകർപ്പൻ ജയമാണ് കെഎൽ രാഹുലിന്റെ നായകത്വത്തിൽ പഞ്ചാബ് സ്വന്തമാക്കിയത്. ഈ സീസണിലെ തന്നെ ആദ്യ സെഞ്ചറി കുറിച്ച് രാഹുൽ നടത്തിയ മികച്ച പ്രകടനമാണ് പഞ്ചാബിനെ 206 എന്ന മികച്ച സ്കോറിൽ എത്തിച്ചത്.

62 പന്തിൽനിന്നുമാണ് കെഎൽ രാഹുൽ സെഞ്ച്വറി നേടിയത്. സീസണിലെ ആദ്യ സെഞ്ചറി എന്നത് മാത്രമല്ല 69 പന്തിൽനിന്നും 132 റൺസുമായി പുറത്താകാതെ നിന്നതോടെ വ്യക്തിഗത സ്കോറിലും കെഎൽ രാഹുൽ പുതിയ റെക്കോർഡിട്ടു. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന വ്യക്തഗത സ്കോർ ഇതോടെ രാഹുലിന്റെ പേരിലായി. 14 ഫോറുകളും ഏഴു സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

രണ്ടുതവണ രാഹുൽ പുറത്താകലിൽനിന്നും രക്ഷപ്പെടുന്നതും മത്സരത്തിൽ കണ്ടു. വ്യക്തിഗത സ്കോർ, 83ലും 89ലും നിൽക്കെയാണ് താരത്തെ ഭാഗ്യം തുണച്ചത്. ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഭാവിയിൽ ഇന്ത്യൻ നായക സ്ഥാനത്തേയ്ക്ക് സാധ്യത കൽപ്പിയ്ക്കപ്പെടുന്ന താരമാണ് കെഎൽ രാഹുൽ. ഈ ഐ‌പിഎൽ സീസണിൽനിന്നും രാഹുലിന്റെ നായകത്വത്തെ കുറിച്ച് ധാരണ ലഭിയ്ക്കും എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :