എത്ര കോടി രൂപ ചെലവഴിച്ചാണെങ്കിലും ഹര്‍ഷല്‍ പട്ടേലിനെ സ്വന്തമാക്കുമെന്ന് ആര്‍സിബി തീരുമാനിച്ചിരുന്നു !

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (14:16 IST)

ഐപിഎല്‍ മെഗാ താരലേലത്തില്‍ എത്ര കോടി രൂപ ചെലവഴിച്ചാണെങ്കിലും ഹര്‍ഷല്‍ പട്ടേലിനെ നിലനിര്‍ത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തീരുമാനിച്ചിരുന്നു. സ്റ്റാര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടി രൂപയ്ക്കാണ് ആര്‍സിബി ഇത്തവണ സ്വന്തമാക്കിയത്. താരലേലത്തില്‍ തന്നെ എത്ര രൂപ ചെലവഴിച്ചാണെങ്കിലും സ്വന്തമാക്കുമെന്ന് ഫ്രാഞ്ചൈസിയില്‍ നിന്ന് ഉറപ്പ് കിട്ടിയിരുന്നതായി ഹര്‍ഷല്‍ വെളിപ്പെടുത്തി. ആറ് കോടി രൂപയ്ക്ക് ഹര്‍ഷലിനെ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ഫ്രാഞ്ചൈസി താരത്തെ ലേലത്തില്‍ വിടുകയായിരുന്നു. റീട്ടെയിന്‍ പോളിസി അനുസരിച്ച് ഹര്‍ഷലിനെ ആറ് കോടിക്ക് നിലനിര്‍ത്തുകയായിരുന്നെങ്കില്‍ ഏകദേശം ഒന്‍പത് കോടി രൂപയോളം ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിക്ക് ഉപയോഗശൂന്യമാകുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടാണ് അവര്‍ തന്നെ ലേലത്തില്‍ വിട്ടതെന്നും ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ നേരിട്ട് അറിയിച്ചിരുന്നെന്നും ഹര്‍ഷല്‍ വെളിപ്പെടുത്തി. ലേലത്തില്‍ വിടുകയാണെന്നും എത്ര കോടി ചെലവഴിച്ചാണെങ്കിലും താങ്കളെ സ്വന്തമാക്കുമെന്നും ഫ്രാഞ്ചൈസിയില്‍ നിന്ന് ഉറപ്പ് ലഭിച്ചിരുന്നെന്നാണ് ഹര്‍ഷല്‍ പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :