ബാംഗ്ലൂർ കിരീടം നേടിയാൽ ഞാൻ ചിലപ്പോൾ തലകറങ്ങി വീണേക്കും: ഡിവില്ലിയേഴ്‌സ്

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (15:02 IST)
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം നെടിയാൽ ചിലപ്പോൾ താൻ തലകറങ്ങി വീണേക്കുമെന്ന് ഡിവില്ലിയേഴ്‌സ്. അത്തരമൊരു നിമിഷത്തിൽ എങ്ങനെയാകും ഞങ്ങൾ പ്രതികരിക്കുക എന്നത് പറയാനാവില്ല. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ടീമിനുള്ളിലെ സൗഹൃദങ്ങൾ,പല പല സാഹചര്യങ്ങൾ, ലോകത്തിലേറ്റവും വലിയ ടൂർണമെന്റായ ഐപിഎല്ലിൽ ഭാഗമാകുക എന്നതെല്ലാം വലിയ കാര്യങ്ങളാണ്. ഇവിടെ വെച്ചുണ്ടായ സൗഹൃദങ്ങൾ കിരീടത്തിനേക്കാൾ വലുതാണ് എങ്കിലും ഞാൻ കള്ളം പറയുന്നില്ല. കിരീടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

അതേസമയം ഇത്തവണ സ്വന്തം മൈതാനം ശക്തികേന്ദ്രമാക്കിയ ടീമുകൾക്ക് തിരിച്ചടിയായെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. അതിനാൽ തന്നെ എല്ലാ ടീമുകൾക്കും ഒരേ സാഹചര്യമാണുള്ളത്. ഏറ്റവും മികച്ച ടീമായിരിക്കും അതിനാൽ ഇത്തവണ ഒന്നാമതെത്തുക. ഡിവില്ലിയേഴ്‌സ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :