വില്യംസൺ ഇല്ലാതെ ആദ്യമത്സരം: എന്തുകൊണ്ടെന്ന് വ്യക്തമാക്കി വാർണർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:49 IST)
ബാംഗ്ലൂർ ചാലഞ്ചേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് സൂപ്പർ താരം കെയ്‌ൻ ഇല്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. തങ്ങളുടെ മുൻ നായകൻ കൂടിയായ വില്യംസൺ ഇല്ലാതെ കളിക്കാനിറങ്ങിയത് ആരാധകർക്കും ഞെട്ടലായിരുന്നു. ഇപ്പോളിതാ എന്തുകൊണ്ടാണ്
ആദ്യ മത്സരത്തിൽ വില്യംസൺ കളിക്കാതിരുന്നതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടീമിന്റെ നായകനായ ഡേവിഡ് വാർണർ.

മത്സരത്തിന് മുൻപ് ടീമിനൊപ്പം പരിശീലനം നടത്തവേ വില്യംസണിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നുവെന്നും ഇതിനെതുടർന്നാണ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ നിന്നും വിട്ടുനിന്നതെന്നും പറഞ്ഞു. രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചേസ് ചെയ്യാൻ താത്‌പര്യപ്പെട്ടതിനാൽ ഓൾറൗണ്ടറായ മിച്ചൽ മാർഷിനെ കളിപ്പിക്കാൻ തീരുമാനിക്കുകയായറുന്നു. മത്സരശേഷം നടന്ന സമ്മാനദാനത്തിനിടയിൽ വാർണർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :