ആത്മവിശ്വാസം നൽകിയത് ഫിഞ്ച്, കോലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായി : ദേവ്‌ദത്ത് പടിക്കൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:57 IST)
ബാറ്റ് ചെയ്യുമ്പോൾ മറുതലയ്‌ക്കൽ ഫിഞ്ച് നൽകിയ ആത്മവിശ്വാസമാണ് തന്നെ തുണച്ചതെന്ന് റോയൽ ചലഞ്ചേഴ്‌സിന്റെ മലയാളി ഓപ്പണർ ദേവ്‌ദത്ത് പടിക്കൽ. റോയൽ ചലഞ്ചേഴ്‌സിനായി അരങ്ങേറ്റ മത്സരത്തിൽ 133.3 ശരാശരിയിൽ 42 പന്തിൽ നിന്നും 56 റൺസാണ് ദേവ്‌ദത്ത് നേടിയത്. ആർസി‌ബിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്നറിഞ്ഞത് മുതൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് താരം പറയുന്നു.

ആർസിബിക്കായി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്നറിഞ്ഞതോടെ ഞാൻ അസ്വസ്ഥനായി. മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നാൽ ആദ്യ രണ്ട് പന്തുകൾ നേരിട്ടതോടെ ആത്മവിശ്വാസമായി. ഹൈദരാബാദിനെതിരെ എനിക്ക് വേഗത്തിൽ കളിക്കാൻ പറ്റുന്നുണ്ടെന്ന് മനസ്സിലായതോടെ ഫിഞ്ച് എനിക്ക് സ്ട്രൈക്ക് തന്നു, എന്നില് വിശ്വസിച്ചു അത് എനിക്ക് വലിയ ആത്മവിശ്വാസം നൽകി. ദേവ്‌ദത്ത് പറഞ്ഞു.

അതേസമയം കോലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായും ദേവ്‌ദത്ത് പറഞ്ഞു.വ്യാഴാഴ്‌ച്ച കിങ്‌സ് ഇലവൻ പഞ്ചാബുമായാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :