ഈ ഘട്ടത്തിൽ ടീമിനെ കരകയറ്റാൻ മോർഗനും കഴിയില്ല, കാർത്തിക്കിനെ മാറ്റിയതിൽ തുറന്നടിച്ച് ഗംഭീർ

അഭിറാം മനോഹർ| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (10:37 IST)
ടൂർണമെന്റ് പാതി പിന്നിട്ടിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ സ്ഥാനത്ത് നിന്ന് ദിനേശ് കാർത്തിക്കിനെ മാറ്റിയതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പകുതി മത്സരങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ക്യാപ്‌റ്റനായത് കൊണ്ട് ടീമിന് പ്രത്യേകിച്ച് ഗുണം ലഭിക്കില്ലെന്നും പറഞ്ഞു.

മോർഗന് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുൻനില്ല. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ നായകനാക്കിയിരുന്നെങ്കിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് സാധിച്ചേനെ. . ടൂര്‍ണമെന്റിന്റെ ഇടക്ക് മാറ്റം വരുത്തിയതിനാല്‍ മെച്ചപ്പെട്ട ആരുമില്ല. ഗംഭീർ പറഞ്ഞു. അതേസമയം പുതിയ ക്യാപ്‌റ്റന് കീഴിൽ മുംബൈക്കെതിരെ മത്സരിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാനായില്ല. അബൂദാബിയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍വി ഏറ്റുവാങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :