കാർത്തിക്കിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മോർഗൻ

അഭിറാം മനോഹർ| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (08:43 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌റ്റൻ സ്ഥാനം ഒഴിയാനുള്ള ദിനേശ് കാർത്തികിന്റെ തീരുമാനം ഇന്നലെയാണ് ടീമിനെ അറിയിച്ചതെന്നും എല്ലാവരെയും പോലെ താനും തീരുമാനത്തിൽ ഞെട്ടിപോയെന്നും പുതിയ കൊൽക്കത്തൻ നായകനായ ഓയിൻ മോർഗൻ. മുംബൈക്കെതിരായ മത്സരത്തിലെ ടോസിനുശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാര്‍ത്തിക്കിന്‍റെ തീരുമാനത്തിൽ പ്രതികരിച്ചത്.

ബാറ്റിങ്ങിൽ ശദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്‌റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് കാർത്തിക് വ്യക്തമാക്കി. വ്യക്തി താല്‍പര്യത്തെക്കാള്‍ ടീമിന്‍റെ താല്‍പര്യത്തിനാണ് കാര്‍ത്തിക്ക് മുന്‍ഗണന കൊടുത്തത്. ഇത്തരമൊരു തീരുമാനമെടുക്കാൻ അസാമാന്യമായ ധൈര്യം വേണമെന്നും മോർഗൻ പറഞ്ഞു.

അതേസമയം ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തെത്തിയതിൽ സന്തോഷമുണ്ടെന്ന് മോർഗൻ പറഞ്ഞു. പക്ഷേ നായകനായി മോർഗൻ എത്തിയ ആദ്യ കളിയിൽ നാല്
റൺസെടുക്കാനെ കാർത്തിക്കിന് സാധിച്ചുള്ളു.മുംബൈക്കെതിരെ നാലാമനായി ക്രീസിലെത്തിയ കാര്‍ത്തിക്ക് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :