ഇത്രകാലം കളിപ്പിച്ചില്ല, പഞ്ചാബ് എന്ത് വിചാരിച്ചിരിക്കുകയായിരുന്നു? ഗെയിലാട്ടത്തിൽ പ്രതികരണവുമായി സച്ചിൻ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:05 IST)
ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് രണ്ടാം വിജയം നേടിയപ്പോൾ കഴിഞ്ഞ 7 മത്സരങ്ങളിൽ ടീം പുറത്തിരുത്തിയ ക്രിസ് ആയിരുന്നു ടീമിന്റെ വിജയശിൽപി. മത്സരത്തിൽ പഞ്ചാബിനായി 45 പന്തിൽ 53 റൺസാണ് ഗെയിൽ അടിച്ചെടുത്തത്. ഇത്രയും കാലം റ്റ്ഹന്നെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിനുള്ള മറുപടി കൂടിയായിരുന്നു അത്. ഇപ്പോളിതാ ഗെയിലിന്റെ വമ്പൻ തിരിച്ചുവരവിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻടെൻഡുൽക്കർ.

ഗെയ്‌ല്‍ തിരിച്ചെത്തിയതും മികച്ച ഇന്നിംഗ്‌സ് കാഴ്‌ചവെച്ചതും സന്തോഷം നല്‍കുന്നതായി ട്വീറ്റ് ചെയ്‌തു. ഇത്രയും കാലം ഗെയ്‌ലിനെ പുറത്തിരുത്തിയതുകൊണ്ട് കിംഗ്‌സ് ഇലവന്‍ എന്താണ് ഉദേശിച്ചത് എന്ന് വ്യക്തമാകുന്നില്ലെന്നും സച്ചിൻ ട്വീറ്റിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :