അഭിറാം മനോഹർ|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (15:04 IST)
style="float: left;width:100%;text-align:center;">
ഐപിഎൽ പതിമൂന്നാം സീസൺ പാതിവഴിയിൽ നിൽക്കേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാർത്തിക്. സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് കാർത്തികിന്റെ പുതിയ തീരുമാനം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകനായ ഓയിൻ മോർഗനെ നായകനാക്കണം എന്ന് നേരത്തെ തന്നെ മുൻ താരങ്ങളും ആരാധകരും ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനമെന്ന് കാർത്തിക് വ്യക്തമാക്കി.ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് ഇപ്പോൾ. ലീഗിൽ ദിനേശ് കാർത്തികിന്റെ ക്യാപ്‌റ്റൻസിയെ പറ്റി വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി ഓപ്പണിംഗില്‍ പരീക്ഷിച്ചതും മോര്‍ഗന്‍റെയും റസലിന്‍റെയും ബാറ്റിംഗ് സ്ഥനവുമെല്ലാം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മോര്‍ഗനാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കായിരുന്നെങ്കിലും പുതിയ നായകന് കീഴിൽ കരുത്തരായിട്ടായിരിക്കും കൊൽക്കത്ത ഇന്നിറങ്ങുക.