ഐപിഎൽ: പന്തിന് പിന്നാലെ ശ്രേയസ് അയ്യർക്കും പരിക്ക്, ഡൽഹി ക്യാമ്പ് ആശങ്കയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:54 IST)
ഐപിഎല്ലിൽ മിന്നും ഫോമിൽ മുന്നേറുന്ന ഡൽഹിയെ ആശങ്കയിലാഴ്‌ത്തി താരങ്ങളുടെ പരിക്ക്,ഏറ്റവും ഒടുവിലായി ടീം നായകനായ ശ്രേയസ് അയ്യർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ ഫീല്‍ഡിംഗിനിടെയുള്ള ഡൈവില്‍ ശ്രേയസിന്റെ ഇടതു തോളിനു പരിക്കേല്‍ക്കുകയായിരുന്നു.ഇതോടെ അടുത്ത മത്സരത്തിൽ ശ്രേയസ് ഇറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്.

നേരത്തെ രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ ശ്രേയസിന് പരിക്കേറ്റതിനെ തുടർന്ന്
ശിഖര്‍ ധവാനാണു തുടര്‍ന്നുള്ള സമയം ഡല്‍ഹിയെ നയിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനു പിന്നാലെ ശ്രേയസ് അയ്യര്‍ക്കും പരുക്കേറ്റതു ഡല്‍ഹിക്ക് വന്‍ തിരിച്ചടിയാണ് ഡൽഹിക്ക് നൽകിയിരിക്കുന്നത്. സീസൺ ആരംഭിച്ചതിന് പിന്നാലെ ഇഷാന്ത് ശർമയും പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു. പത്ത് ദിവസത്തെ വിശ്രമമാണ് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് പറഞ്ഞിരിക്കുന്നത്. മറ്റൊരു സ്പിന്നറായ അമിത് മിശ്രയ്ക്കും പരിക്കേറ്റ് സീസണ്‍ നഷ്ടമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :