അവൻ ഭാവി പ്രതീക്ഷ: അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനവുമായി രവി ബിഷ്‌ണോയ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:38 IST)
ഐപിഎലിലെ തന്റെ ആദ്യമത്സരത്തിൽ തന്നെ വരവറിയിച്ച് കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ യുവ ബൗളർ രവി ഭിഷ്‌ണോയ്. ഇന്ത്യയുടെ അണ്ടർ 19 ടീമിലെ മിന്നും പ്രകടനമാണ് രവി ബിഷ്‌ണോയിയെ പഞ്ചാബ് ടീമിലെത്തിച്ചത്. രണ്ട് കോടി രൂപയാണ് പഞ്ചാബ് യുവതാരത്തിനായി മുടക്കിയത്.

ഡൽഹി ക്യാപി‌റ്റൽസിനെതിരായ് ആദ്യ മത്സരത്തിൽ യാതൊരു പതർച്ചയും കൂടാതെയാണ് ബിഷ്‌ണോയ് മുൻനിര താരങ്ങൾക്കെതിരെ പന്തെറിഞ്ഞത്. നാലോവറിൽ വെറും 22 റൺസ് വഴങ്ങി താരം നിർണായകമായ ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ ഒരു ഘട്ടത്തിൽ
അപകടകരമായി മുന്നേറിയിരുന്ന ശ്രേയസ്സ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികച്ച കൂട്ടുകെട്ട് പൊളിച്ചത് ബിഷ്‌ണോയി ആണ്. അപകടകാരിയായ ഋഷഭ് പന്തിനെ ക്ലീന്‍ ബൗള്‍ഡ്
ചെയ്‌തുകൊണ്ടാണ് ബിഷ്‌ണോയ് ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ആറുമത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ ബിഷ്ണോയ് ഒന്നാമതെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :