അനുബന്ധ വാര്‍ത്തകള്‍
- ധോണിയേക്കാൾ പേസർമാരെ കൂടുതൽ വിശ്വസിച്ചത് കോലിയെന്ന് അഗാർക്കർ
- കളി നടക്കുന്നത് യുഎഇയിൽ ആയത് ചെന്നൈയ്ക്ക് ഗുണം ചെയ്യും: ഷെയ്ൻ വാട്സൺ
- ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി കുൽദീപ് യാദവ്
- നിലവിലെ ഏറ്റവും മികച്ച സ്പിന്നർ ആ താരം: സഖ്ലെയ്ൻ മുഷ്താഖ് പറയുന്നു
- ചാഹലിനെതിരായ ജാതീയ പരാമർശം: മാപ്പ് പറഞ്ഞ് യുവരാജ് സിംഗ്
മത്സരം മാറ്റിമറിച്ചത് ആ താരം: വിരാട് കോലി പറയുന്നു
സൺ റൈസേഴ്സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മത്സരത്തിൽ വഴിതിരിവായത് ടീമിലെ സീനിയർ സ്പിൻ താരമായ യൂസ്വേന്ദ്ര ചാഹലിന്റെ പ്രകടനമായിരുന്നുവെന്ന് റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലി. മത്സരശേഷം സംസാരിക്കവെയാണ് കോലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഹൈദരാബാദിനെതിരായ മത്സരത്തിൽ ജയിച്ചതിന്റെ ക്രഡിറ്റ് ചഹലിന് നൽകിയ കോലി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദേവ്ദത്ത് പടിക്കൽ,ശീവം ദുബെ,ഡിവില്ലിയേഴ്സ് എന്നിവരെയും പ്രശംസിച്ചു. യൂസവേന്ദ്ര ചഹലാണ് കളി തിരിച്ചത്. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഏത് വിക്കറ്റിലും തിളങ്ങാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ആക്രമണാത്മകമായ രീതിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. കോലി പറഞ്ഞു.