പേസ് ബൗളിങിന്റെ വന്യത,തീ പാറുന്ന പന്തുകളുമായി രാജസ്ഥാന്റെ ജീവനെടുത്ത് നോർജെ

അഭിറാം മനോഹർ| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:05 IST)
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന നേട്ടം സ്വന്തമാക്കി ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസര്‍ ആന്‍‌റിച്ച് നോര്‍ജെയ്‌ക്ക്. രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ ജോസ് ബട്‌ലര്‍ പുറത്തായ മൂന്നാം ഓവറിലായിരുന്നു ഈ പന്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഓവറുകളിൽ ഒന്നായിരുന്നു ഇത്.

രാജസ്ഥാൻ ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് നോർജെ ഡൽഹിക്കായി പന്തെറിയാനെത്തിയത്. 148.2 കിമീ വേഗതയുണ്ടായിരുന്ന ആദ്യ പന്ത് തന്നെ
ബട്‌ലര്‍ ലോംഗ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. അടുത്ത രണ്ട് പന്തുകൾ അക്ഷരാർധത്തിൽ തീയുണ്ടകൾ തന്നെയായിരുന്നു.152.3, 152.1. ഈ രണ്ട് ബോളുകളിലും സിഗിളുകൾ നേടാനെ ബട്ട്‌ലറിനും സ്റ്റോക്ക്‌സിനും സാധിച്ചുള്ളു. നാലാം പന്ത് 146.4 കിമീ തൊട്ടപ്പോള്‍ ബട്‌ലര്‍ സ്‌കൂപ്പിലൂടെ ഫൈന്‍ ലെഗില്‍ ബൗണ്ടറി നേടി. എന്നാല്‍ അഞ്ചാമത്തെ ന്ത് 156.2 കിമീ വേഗത്തിലാണ് ബട്‌ലര്‍ക്ക് മുന്നിലെത്തിയത്. ഒരു സ്കൂപ്പിലൂടെ ബൗണ്ടറി നേടിയെങ്കിലും വേഗതയിൽ അമ്പരപ്പിച്ച ബോളായിരുന്നു അത്. എന്നാൽ നോർജെ 155.1 കിമീ വേഗതയിലെറിഞ്ഞ അവസാന പന്തിൽ ബട്ട്‌ലറിനെ ക്ലീൻ ബൗൾഡാക്കികൊണ്ട് ഇതിന് മറുപടി നൽകുകയും ചെയ്‌തു.

ഇന്നിങ്സിലെ അഞ്ചാം ഓവറിലും നോർജെ തന്റെ വേഗതകൊണ്ട് വിസ്‌മയിപ്പിച്ചു.. 150.7, 132.6, 146.8, 152.5, 153.7 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ പന്തുകളുടെ വേഗത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :