അലക്‌സ് ക്യാരി ഇറങ്ങിയാൽ ഹെറ്റ്‌മെയർ പുറത്ത്. പന്തിന്റെ പരിക്കിൽ ബാലൻസ് തെറ്റി ഡൽഹി

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:19 IST)
റിഷഭ് പന്തിന് പരിക്കേറ്റതിനെ തുടർന്ന് 7 മുതൽ 10 ദിവസം വരെ വിശ്രമം വേണമെന്ന വാർത്തയോട് കൂടി ആകെ ബാലൻസ് തെറ്റിയ നിലയിലാണ് ഡൽഹി.ടീമിൽ മറ്റ് ഇന്ത്യൻ കീപ്പർമാർ ഇല്ലാത്തതിനാൽ പരിക്കിനെ തുടർന്ന് പന്ത് പുറത്ത് പോകുന്നതോടെ പന്തിന് പകരം അലക്‌സ് ക്യാരിയെ ഡൽഹിക്ക് കീപ്പറാക്കേണ്ടതായി വരും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഐപിഎല്ലിലെ നിയമപ്രകാരം ഒരു വിദേശതാരത്തിന് ടീമിൽ നിന്നും വെളിയിൽ പോകേണ്ടതായി വരും. ഇതോടെ പന്തിന്റെയും വമ്പനടിക്കാരനായ ഹെറ്റ്‌മേയറുടെയും സേവനം ഡൽഹിക്ക് നഷ്ടമാകും.

അലക്‌സ് ക്യാരി അല്ലെങ്കിൽ കീപ്പ് ചെയ്‌ത് പരിചയമുള്ള ഹെറ്റ്‌മേയറിനെ പന്തിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഡൽഹി നിർബന്ധിതരാകും.അങ്ങനെയെങ്കിൽ ബിഗ് ഹിറ്ററായ ലളിത് യാദവ് ടീമിലെത്തും. എന്നാൽ ഇത് ടീമിന്റെ ബാലൻസ് തന്നെ തകർക്കുമെന്നാണ് കരുതുന്നത്. അതേസമയം ഓസീസ് കീപ്പിങ് താരമായ ക്യാരി ഫോമിലല്ല എന്നതും ഡൽഹിയെ അലോസരപ്പെടുത്തുന്നുണ്ട്. യാദവിന് വലിയ മത്സരപരിചയമില്ലെങ്കിലും യാദവിനെ ഉൾപ്പെടുത്തി ഹെറ്റ്‌മേയർ,റബാദ,നോർത്‌ജെ,സ്റ്റോയിനിസ് എന്നിവരെ കളിപ്പിക്കാനാകും ഡൽഹി ശ്രമിക്കുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :