ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കും, പഞ്ചാബ് പ്ലേ ഓഫിൽ കയറും- പറയുന്നത് യൂണിവേഴ്‌സൽ ബോസ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:09 IST)
ടൂർണമെന്റിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഇനിയുള്ള ഏഴ് മത്സരങ്ങളും പഞ്ചാബ് വിജയിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ടീമിലെ വെടിക്കെട്ട് വീരനായ ക്രിസ് ഗെയിൽ. ഈ സീസണിൽ പഞ്ചാബിനായി ഇതുവരെയും ക്രിസ് ഗെയിൽ കളിക്കാനിറങ്ങിയിട്ടില്ല.

ഇനിയുള്ള എല്ലാ മത്സരങ്ങളും പഞ്ചാബ് വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാധ്യമാണ് ക്രിസ് ഗെയിൽ പറഞ്ഞു.പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഞങ്ങളുള്ളതെന്ന് അറിയാം. പക്ഷേ പ്ലേ ഓഫിലെത്തുന്നത് സാധ്യമാണ്. ഇനി എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതാണ് അതിനായി ചെയ്യേണ്ടത്. അത് ഞങ്ങൾ കാണിക്കാൻ പോകുകയാണ് ഗെയിൽ പറഞ്ഞു.

അതേസമയം അടുത്ത മത്സരങ്ങളിൽ പഞ്ചാബിനായി ഗെയിൽ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. ഗെയ്‌ൽ ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാബ് ടീം ഒഫീഷ്യല്‍സും പറയുന്നു. ഗെയിൽ വരുന്നതോടെ മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തിരിക്കാനാണ് സാധ്യത. കളിച്ച എല്ലാ മത്സരങ്ങളിലും മാക്‌സ്‌വെല്‍ പരാജയമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :