കോലിയും കൂട്ടിന് ഡിവില്ലിയേഴ്‌സും, അത് ഒരു ഒന്നൊന്നര കോംബോ തന്നെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:31 IST)
ഐപിഎല്ലിൽ മുൻ സീസണുകളിൽ നിന്നും വ്യത്യസ്‌തമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ജൈത്രയാത്ര തുടരുകയാണ്. മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെല്ലാം തന്നെ കോലിപ്പടയുടെ മുന്നിൽ അടിയറവ് പറഞ്ഞു. ഇന്നലെ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ കോലി- എബി ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ 100 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതാദ്യമായല്ല ഈ സഖ്യം ഗ്രൗണ്ടിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ 33 പന്തുകള്‍ മാത്രം നേരിട്ട ഡിവില്ലിയേഴ്‌സ് ആയിരുന്നു ഏറ്റവും അപകടകാരി. 33 പന്തുകലിൽ 73 റൺസാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. അതോടൊപ്പം തന്നെ മറ്റൊരു റെക്കോഡും കോലി- ഡിവില്ലിയേഴ്‌സ് സഖ്യത്തെ തേടിയെത്തി. ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ കൂട്ടുകെട്ടെന്ന റെക്കോഡാണ് സഖ്യം നേടിയെടുത്തത്.

ഇരുവരും ഇതുവരെ 3034 റണ്‍സാണ് നേടിയത്. 2787 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍- കോലി കൂട്ടുകെട്ട് രണ്ടാമതും 2357 റൺസെടുത്ത ഡേവിഡ് വാര്‍ണര്‍ ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് മൂന്നാമതുമാണ്. ഐപിഎല്‍ ചരിത്രത്തില്‍ 10 സെഞ്ചുറി കൂട്ടുക്കെട്ടുകൾ ഉണ്ടാക്കിയ സഖ്യം കൂടിയാണ് കോലി-ഡിവില്ലിയേഴ്‌സ് സഖ്യം. ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഡിവില്ലിയേഴ്‌സ് അക്രമം അഴിച്ചുവിട്ടപ്പോൾ പിന്തുണ നൽകുന്ന ജോലിയായിരുന്നു കോലിക്കുണ്ടായിരുന്നത്. അതേസമയം മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ മുന്നൊരുക്കവും പദ്ധതികളുമായാണ് ബാംഗ്ലൂര്‍ ഇത്തവണ കളിക്കുന്നതെന്ന് കോലി പറഞ്ഞു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലെ ഡിവില്ലിയേഴ്‌സിന്റെ
ബാറ്റിംഗ് പ്രകടനത്തെയും കോലി അഭിനന്ദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :