ആ തോ‌ൽവി വല്ലാതെ തളർത്തി, എന്തുകൊണ്ടാണ് നേരത്തെ വിരമിച്ചതെന്ന് തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്‌സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂലൈ 2020 (12:56 IST)
2015ലെ ഏകദിന ലോകകപ്പ് സിമിഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയാണ് തന്റെ നേരത്തെയാകുന്നതിന് കാരണമായതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ്. ആ തോൽവി തന്നെ മാനസികമായി വളരെയെറെ തളർത്തിയെന്നും ഒരു വർഷം പിന്നീട് കഠിനമായിരുന്നുവെന്നും ക്രിക്‌ബസിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

സ്പോര്‍ട്സില്‍ ജയവും തോല്‍വിയുമൊക്കെ സാധാരണമാണ്. പക്ഷെ എന്തുകൊണ്ടോ അന്ന് എനിക്ക് ആ തോല്‍വി അംഗീകരിക്കാനായില്ല. 2015ലേ ലോകകപ്പ് തോൽവിയെ പറ്റി ഡിവില്ലിയേഴ്‌സ് പറഞ്ഞു. വീണ്ടും ടീമംഗങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.അന്ന് കോച്ചിനോടും ടീം അംഗങ്ങളോടും തുറന്നു സംസാരിച്ചിരുന്നെങ്കില്‍ ആശ്വാസം ലഭിചേനെ എന്നാൽ ഞാനത് ചെയ്)തില്ല. വല്ലാതെ ഒറ്റപ്പെട്ടതുപോലെയായി.

2018ല്‍ 34-ാം വയസിലാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :