കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

PBKS vs RCB IPL 2025 Final,IPL 2025 Final live score PBKS vs RCB,Punjab Kings vs Royal Challengers Bengaluru,RCB vs PBKS,Virat Kohli RCB IPL 2025 final,Shreyas Iyer PBKS captain,PBKS vs RCB IPL ഫൈനൽ 2025,IPL 2025 ഫൈനൽ ലൈവ് സ്കോർ,പഞ്ചാബ് കിംഗ്സ് vs റോ
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (16:58 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു നാലാം തവണ ഐപിഎല്‍ ഫൈനല്‍ കളിക്കാനായി തയ്യാറെടുക്കുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ടീമിനൊപ്പം പല തവണ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും ബെംഗളുരുവിന് ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടനേട്ടം സമ്മാനിക്കാന്‍ കോലിയ്ക്കായിട്ടില്ല. ഇത്തവണ ബൗളിങ്ങിലും സന്തുലിതമായ ടീമാണെന്നതിനാല്‍ ആര്‍സിബിക്ക് കിരീടസാധ്യത ഏറെയാണെന്നാണ് ആരാധകരും കരുതുന്നത്. ഇപ്പോഴിതാ ഫൈനലിന് മുന്നോടിയായി കോലിയ്ക്കായി കിരീടം നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍സിബി നായകനായ രജത് പാട്ടീധാര്‍.

കോലി ഒരുപാട് ടീമിനായി നല്‍കിയിട്ടുണ്ട്. ഈ കിരീടം നേടുന്നത് അദ്ദേഹത്തിനും എല്ലാ സീസണുകളിലും ടീമിനെ പിന്തുണച്ച ആരാധകര്‍ക്കും ലോകം കീഴടക്കിയതിന് തുല്യമായ സന്തോഷമാകും നല്‍കുക. ഫൈനലിന്റെ തലേദിവസം പാട്ടീധാര്‍ പറഞ്ഞു. കോലി കരിയറില്‍ ഒട്ടേറെ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ഐപിഎല്‍ കിരീടത്തിന്റെ കുറവ് ആ കരിയറിലുണ്ട്. അദ്ദേഹത്തിന് നഷ്ടപ്പെട്ട ഒരേ ഒരു കാര്യം ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാകും. രജത് പാട്ടീധാര്‍ പറഞ്ഞു. സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 55 ശരാശരിയില്‍ 614 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഫൈനല്‍ മത്സരത്തിലും താരം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :