Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 11 വര്‍ഷം കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്

Virat Kohli and Ab De Villiers
രേണുക വേണു| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (11:25 IST)
Virat Kohli and Ab De Villiers

Royal Challengers Bengaluru: ഐപിഎല്‍ ഫൈനല്‍ കളിക്കാനിറങ്ങുന്ന വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ആശംസയുമായി ആര്‍സിബി മുന്‍താരം എബി ഡിവില്ലിയേഴ്‌സ്. ഫൈനല്‍ നന്നായി ആസ്വദിച്ചു കളിക്കണമെന്നാണ് തന്റെ സഹതാരമായിരുന്ന കോലിക്ക് ഡിവില്ലിയേഴ്‌സ് നല്‍കുന്ന സന്ദേശം.

' വളരെ ആസ്വദിച്ചു കളിക്കുക എന്നതാണ് വിരാടിനു നല്‍കാനുള്ള സന്ദേശം. എപ്പോഴും മുഖത്ത് പുഞ്ചിരി ഉണ്ടായിരിക്കട്ടെ. നിങ്ങളെ കാണാന്‍ ഞാനും അവിടെ ഉണ്ടായിരിക്കും. ആ കപ്പ് സ്വന്തമാക്കുക. ഓരോ നിമിഷവും ആസ്വദിച്ചു കളിക്കുക. ഇതൊരു മികച്ച ഫൈനലായിരിക്കും. ടീമിനെ പിന്തുണയ്ക്കുക എന്നതാണ് ആര്‍സിബി ആരാധകരോടു പറയാനുള്ളത്. അവസാന പന്ത് വരെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ നമ്മുടെ താരങ്ങള്‍ക്കു സാധിക്കാന്‍ അവരെ പിന്തുണയ്ക്കുക,' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 11 വര്‍ഷം കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. ഇത്തവണ ആര്‍സിബി ഫൈനലില്‍ എത്തിയാല്‍ കളി കാണാന്‍ താന്‍ ഉണ്ടാകുമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :