IPL 2025 Final, RCB vs PBKS: മഴ പെയ്തു കളി ഉപേക്ഷിച്ചാല്‍ കപ്പ് പഞ്ചാബിന്

2023 മുതല്‍ പഞ്ചാബിനു മേല്‍ ആര്‍സിബി ശക്തമായ ആധിപത്യം പുലര്‍ത്തുന്നു

RCB vs PBKS, Royal Challengers Bengaluru, RCB vs PBKS, IPL 2025 Final Live Updates, IPL 2025 Final RCB vs PBKS Live Updates, Virat Kohli RCB
രേണുക വേണു| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (08:21 IST)
RCB vs PBKS

IPL 2025 Final, RCB vs PBKS: ഐപിഎല്‍ 2025 സീസണ് ഇന്നു കൊട്ടിക്കലാശം. അഹമ്മദബാദ് നരേന്ദ്ര
മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.

ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 18 വീതം ജയം ഇരു ടീമുകള്‍ക്കും ഉണ്ട്. എന്നാല്‍ 2023 മുതല്‍ പഞ്ചാബിനു മേല്‍ ആര്‍സിബി ശക്തമായ ആധിപത്യം പുലര്‍ത്തുന്നു. 2023 മുതല്‍ ഇരു ടീമുകളും ആറ് തവണ പരസ്പരം ഏറ്റുമുട്ടി. അതില്‍ അഞ്ച് കളികളും ജയിച്ചത് ആര്‍സിബിയാണ്.

മഴയെ തുടര്‍ന്ന് ഇന്ന് ഫൈനല്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ (ജൂണ്‍ നാല്) റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെയും കളി നടക്കാതെ വന്നാല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനു കിരീടം ലഭിക്കും. ലീഗ് ഘട്ടത്തില്‍ ആര്‍സിബി രണ്ടാം സ്ഥാനത്തായിരുന്നു. മഴ വെല്ലുവിളിയായേക്കുമെങ്കിലും കളി നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

പഞ്ചാബ് സാധ്യത ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍, നേഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍ / യുസ്വേന്ദ്ര ചഹല്‍, വിജയകുമാര്‍ വൈശാഖ്

ബെംഗളൂരു, സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീദര്‍, മായങ്ക് അഗര്‍വാള്‍, ടിം സീഫര്‍ട്ട് / ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് / റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :