Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനെ സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ആര്‍സിബി അതിനു തയ്യാറാകാതിരുന്നത് കോലിയുടെ ഉറപ്പിനെ തുടര്‍ന്നാണ്

Virat Kohli - RCB
Virat Kohli - RCB
രേണുക വേണു| Last Modified ചൊവ്വ, 26 നവം‌ബര്‍ 2024 (16:21 IST)

Virat Kohli: കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരലേലത്തില്‍ വന്‍ തുക മുടക്കാതിരുന്നത് വിരാട് കോലിയുടെ ഉറപ്പിനെ തുടര്‍ന്ന്. ക്യാപ്റ്റന്‍സിക്ക് വേണ്ടി വലിയ തുക മുടക്കേണ്ട ആവശ്യമില്ലെന്നും ഈ സീസണില്‍ ടീമിനെ നയിക്കാന്‍ താന്‍ തയ്യാറാണെന്നും കോലി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ക്യാപ്റ്റന്‍സിക്കു വേണ്ടി വലിയ തുക മുടക്കുന്നതിനു പകരം ടീം കോംബിനേഷന്‍ മികച്ചതാക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് കോലി നിര്‍ദേശം നല്‍കിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം വിരാട് കോലി ആയിരിക്കും ഈ സീസണില്‍ ആര്‍സിബിയെ നയിക്കുക. കോലി നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് താരലേലത്തിനു മുന്‍പ് തന്നെ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ഇക്കാരണത്താലാണ് രാഹുല്‍, പന്ത് എന്നിവര്‍ക്കായി വലിയ ബിഡ് നടത്താന്‍ ഫ്രാഞ്ചൈസി തയ്യാറാകാതിരുന്നത്. മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനെ സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ആര്‍സിബി അതിനു തയ്യാറാകാതിരുന്നത് കോലിയുടെ ഉറപ്പിനെ തുടര്‍ന്നാണ്. രാഹുലിനോ പന്തിനോ വേണ്ടി ലേലത്തില്‍ വലിയ തുക മുടക്കിയിരുന്നെങ്കില്‍ നിലവില്‍ ലഭിച്ചിട്ടുള്ള പല താരങ്ങളേയും ആര്‍സിബിക്ക് ലഭിക്കില്ലായിരുന്നു.

143 മത്സരങ്ങളില്‍ വിരാട് കോലി ആര്‍സിബിയെ നയിച്ചിട്ടുണ്ട്. അതില്‍ 66 കളികള്‍ ജയിച്ചു. 2016 ല്‍ കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ആര്‍സിബി റണ്ണേഴ്‌സ് ആയിരുന്നു. 2021 ലാണ് കോലി നായകസ്ഥാനം ഒഴിഞ്ഞത്. ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎല്‍ ആയിരിക്കും 2025 ലേത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :