ഐപിഎല്ലിൽ നാഴികകല്ലിന് തൊട്ടരികെ രോഹിത്, കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ എല്ലാ കണ്ണുകളും താരത്തിലേക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (14:45 IST)
ഐപിഎൽ ക്രിക്കറ്റിൽ ചരിത്രനേട്ടത്തിനരികിൽ മുംബൈ നായകൻ രോഹിത് ശർമ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്സിനെതിരായ മത്സരത്തിൽ 44 റൺസ് നേടാനായാൽ ഐപിഎല്ലിൽ 6000 റൺസുകളെന്ന നേട്ടം രോഹിത്തിന് നേടാനാകും. 3 താരങ്ങൾ മാത്രമാണ് ഐപിഎല്ലിൽ 6000 റൺസ് മറികടന്നിട്ടുള്ളത്. ഇന്ത്യൻ താരങ്ങളായ വിരാട് കോലി(6838) ശിഖർ ധവാൻ(6477) ഓസീസ് താരം ഡേവിഡ് വാർണർ(6109) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.

230 മത്സരങ്ങളിൽ നിന്നും 5966 റൺസാണ് 35കാരനായ ഐപിഎല്ലിൽ നേടിയിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 5 സിക്സുകൾ കൂടി നേടാനായാൽ ഐപിഎല്ലിൽ 250 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാക്കാം. 357 സിക്സുകളോടെ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ് 251 സിക്സുകളാണ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :