രേണുക വേണു|
Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (20:33 IST)
ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുതിര്‍ന്ന താരം സുരേഷ് റെയ്‌ന ഇല്ല. സീസണിലെ അവസാന മത്സരങ്ങളില്‍ ചിന്നത്തലയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സീസണ് ശേഷം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പ്ലേ ഓഫ് മത്സരങ്ങളില്‍ റെയ്‌നയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. തുടര്‍ച്ചയായി ഫോംഔട്ടിലുള്ള റോബിന്‍ ഉത്തപ്പയ്ക്ക് ഇന്നും ടീമില്‍ സ്ഥാനമുണ്ട്. ഉത്തപ്പയ്ക്ക് വീണ്ടും അവസരം നല്‍കുന്ന ഫ്രാഞ്ചൈസി റെയ്‌നയെ കൈയൊഴിയുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
റെയ്‌നയെ എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരാധകര്‍ ചോദിക്കുന്നു. പ്ലേയിങ് സ്‌ക്വാഡില്‍ ഇല്ലെങ്കിലും റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്നും ചിന്നത്തല തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് സുരേഷ് റെയ്‌നയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കളിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.