അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

Sunil Narine,IPL24
Sunil Narine,IPL24
അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മെയ് 2024 (14:21 IST)
ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തകര്‍പ്പന്‍ ഫോമിലാണ് കൊല്‍ക്കത്ത. ഓപ്പണിംഗില്‍ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും നല്‍കുന്ന മിന്നല്‍ തുടക്കങ്ങളാണ് സീസണില്‍ കൊല്‍ക്കത്തയ്ക്ക് കരുത്തായത്. എന്നാല്‍ ക്വാളിഫയര്‍ റൗണ്ടില്‍ ഹൈദരാബാദിനെ നേരിടാനൊരുങ്ങുമ്പോള്‍ ഒരു പ്രശ്‌നം കൊല്‍ക്കത്തയെ അലട്ടുന്നുണ്ട്.


ഓപ്പണറായ ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ ഹൈദരാബാദിനെതിരെ ഗുര്‍ബാസ്- നരെയ്ന്‍ സഖ്യമാകും ഓപ്പണ്‍ ചെയ്യുക. സീസണില്‍ മികച്ച പ്രകടനമാണ് നരെയ്ന്‍ നടത്തുന്നതെങ്കിലും അഹമ്മദാബാദില്‍ ഇതുവരെയും അക്കൗണ്ട് തുറക്കാന്‍ താരത്തിനായിട്ടില്ല. ഇതുവരെ അഹമ്മദാബാദില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും നരെയ്ന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഈ റെക്കോര്‍ഡ് ആവര്‍ത്തിച്ചാല്‍ ഫില്‍ സാള്‍ട്ടിന്റെ അഭാവത്തിലിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് വലിയ ആഘാതമാകും അത് ഏല്‍പ്പിക്കുക. സീസണില്‍ കളിച്ച 12 ഇന്നിങ്ങ്‌സുകളില്‍ നിന്നും 461 റണ്‍സാണ് നരെയ്ന്‍ നേടിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :