അനുബന്ധ വാര്‍ത്തകള്‍
- ആവേശമുയർത്തി കൊൽക്കത്ത-മുംബൈ പോരാട്ടം: പാറ്റ് കമ്മിൻസും സൂര്യകുമാർ യാദവും തിരിച്ചെത്തിയേക്കും
- രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്ത്രി
- രോഹിത്തോ കോലിയോ അല്ല, ഫേവറേറ്റ് നായകൻ കെ എൽ രാഹുലെന്ന് ശ്രേയസ് അയ്യർ
- രഹാനെയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യര്‍ തന്നെ; ഉറപ്പിച്ച് രോഹിത്, രഹാനെയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ല !
- ബാറ്റ്സ്മാന്മാരുടെ ശവപറമ്പായി ബെംഗളുരു: ആദ്യദിനം വീണത് 16 വിക്കറ്റുകൾ
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, നെറ്റ്സില്‍ കളിക്കുമ്പോള്‍ എപ്പോഴും ബൗള്‍ഡ് ആകുകയായിരുന്നു; പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്സിനെ കുറിച്ച് ശ്രേയസ് അയ്യര്‍
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ച പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്സിനെ പുകഴ്ത്തി കൊല്‍ക്കത്ത നായകന് ശ്രേയസ് അയ്യര്‍. പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യുന്നതു കണ്ട് തനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ശ്രേയസ് പറഞ്ഞു. ' അതിഗംഭീരം ! കമ്മിന്‍സ് ബാറ്റ് ചെയ്ത രീതി കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. കാരണം, ഇന്നലെ നെറ്റ്സില്‍ പരിശീലിക്കുമ്പോള്‍ കമ്മിന്‍സ് എപ്പോഴും ബൗള്‍ഡ് ആകുകയായിരുന്നു. നെറ്റ്സില്‍ കമ്മിന്‍സിനൊപ്പം ഞാനും ഉണ്ടായിരുന്നു,' ശ്രേയസ് പറഞ്ഞു. 15 പന്തില്‍ പുറത്താകാതെ 56 റണ്‍സാണ് കമ്മിന്‍സ് നേടിയത്.