1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shane watson praises angrish raghuvanshi

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

Angrish raghuvanshi, Shane watson, Young sanju samson, IPL talent,KKR
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോടടുക്കുമ്പോള്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ച് പോയന്റ് പട്ടികയില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടീമുകള്‍. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചെങ്കിലും മികച്ച പ്രകടനമാണ് നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടം കാഴ്ചവെയ്ക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിരുന്നു.
 
ഇപ്പോഴിതാ കൊല്‍ക്കത്ത നിരയില്‍ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും കെകെആര്‍ പരിശീലകനുമായ ഷെയ്ന്‍ വാട്ട്‌സണ്‍. കൊല്‍ക്കത്തയുടെ യുവതാരമായ ആന്‍ഗ്രിഷ് രഘുവംശി സഞ്ജു സാംസണിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നതായാണ് ഷെയ്ന്‍ വാട്ട്‌സണ്‍ പറയുന്നത്. സഞ്ജുവിന്റെ പ്രകടനം ഞാന്‍ 17 വയസ് മുതല്‍ കാണുന്നതാണ്. അവന്റെ പ്രതിഭ എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. ആന്‍ഗ്രിഷും അത്തരത്തില്‍ പ്രതിഭയുള്ള താരമാണ്.
 
21 വയസ്സിനുള്ളില്‍ അവനില്‍ നിന്നും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങ്ങളാണുണ്ടാവുന്നത്. വൈഡ് റേഞ്ചിലുള്ള ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്. സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാനുള്ള കഴിവുള്ള താരമാണ് ആന്‍ഗ്രിഷെന്നും വാട്ട്‌സണ്‍ പറയുന്നു. സീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി 340 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ആര്‍സിനിക്കെതിരെ 46 പന്തില്‍ നേടിയ 71 റണ്‍സാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐപിഎല്ലില്‍ വംശീയ അധിക്ഷേപ വിവാദം; തിലക് വര്‍മ്മയെ നിറത്തിന്റെ പേരില്‍ കളിയാക്കി അര്‍ഷദീപ്