റിഷഭ് പന്തിന് ഭീഷണിയായി സഞ്ജുവിന്റെ മിന്നും ഫോം; ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകുമോ മലയാളി താരം?

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (11:01 IST)

ഐപിഎല്‍ 15-ാം സീസണിലെ വിജയ നായകന്‍ ആയിരിക്കുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനെ വളരെ മികച്ച രീതിയിലാണ് സഞ്ജു നയിക്കുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്റര്‍ എന്ന നിലയിലും സഞ്ജു തന്റെ മികവ് പുറത്തെടുക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരുന്ന റിഷഭ് പന്തിന് ഭീഷണിയാകുന്നുണ്ട് സഞ്ജുവിന്റെ ഫോം. ഈ സീസണില്‍ എല്ലാ അര്‍ത്ഥത്തിലും റിഷഭ് പന്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സഞ്ജു.

ഏഴ് കളികളില്‍ നിന്ന് 171.79 സ്‌ട്രൈക് റേറ്റും 33.50 ശരാശരിയുമായി 201 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 15 സിക്‌സും 14 ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിക്കറ്റിനു പിന്നിലും സ്ഥിരതയോടെ കാവലാളായി നില്‍ക്കുന്നുണ്ട് സഞ്ജു.

റിഷഭ് പന്ത് ഈ സീസണില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി എടുത്തിരിക്കുന്നത് 188 റണ്‍സാണ്. 154.10 ആണ് സ്‌ട്രൈക് റേറ്റ്, ബാറ്റിങ് ആവറേജ് 37.60 ആണ്. എട്ട് സിക്‌സും 19 ഫോറുമാണ് റിഷഭ് പന്ത് അടിച്ചുകൂട്ടിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :