ആ രണ്ടുപേരെയും നോക്കു, ബുമ്രയ്ക്കും ഹാർദ്ദിക്കിനും നടന്നത് അവർക്കും സംഭവിക്കും: ഹാർദ്ദിക്കിനെ നൈസായി തേച്ചൊട്ടിച്ച് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (21:02 IST)
ഗുജറാത്ത് ടൈറ്റന്‍സ് നായകനും മുന്‍ മുംബൈ താരവുമായ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയ വിവാദ പരാമര്‍ശത്തിന് പരോക്ഷമായി മറുപടി നല്‍കി മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ. ഐപിഎല്‍ വിജയിക്കാന്‍ രണ്ട് തരത്തിലുള്ള രീതികളുണ്ടെന്നും ഒന്നെങ്കില്‍ മുംബൈയെ പോലെ സൂപ്പര്‍താരങ്ങളെ സ്വന്തമാക്കി വിജയിക്കാം അല്ലെങ്കില്‍ ചെന്നൈയെ പോലെ ശരാശരി താരങ്ങളെ വളര്‍ത്തിയെടുത്ത് മികച്ച ടീമാക്കി വിജയിക്കാമെന്നും ഗുജറാത്ത് ചെന്നൈയുടെ രീതിയെയാണ് പിന്തുടരുന്നതെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്റെ പരാമര്‍ശം.

ഈ പരാമര്‍ശത്തിനെതിരെ മുംബൈ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഒന്നുമല്ലാതിരുന്ന ബുമ്ര, ഹാര്‍ദ്ദിക്,ഇഷാന്‍ കിഷന്‍ എന്നിവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് മുംബൈ ആണെന്നും ഹാര്‍ദ്ദിക് വന്ന വഴി മറന്നെന്നും മുംബൈ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഹാര്‍ദ്ദിക്കിനെ മുന വെച്ച് സമാനമായ കാര്യം തന്നെ പറഞ്ഞിരിക്കുകയാണ് മുംബൈ നായകന്‍. ബുമ്രയുടെയും ഹാര്‍ദ്ദിക്കിന്റെയും കാര്യത്തില്‍ സംഭവിച്ചത്. അവരെ ടീം കണ്ടെടുക്കയും മികച്ച താരങ്ങളാക്കി മാറ്റുകയുമാണ് ചെയ്തത്. വധേരയുടെയും തിലകിന്റെയും കാര്യത്തില്‍ ഇത് തന്നെ സംഭവിക്കും. 2 വര്‍ഷക്കാലത്തിനുള്ളില്‍ അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വലിയ പേരുകളായി മാറും. അന്ന് പലരും മുംബൈ സൂപ്പര്‍ താരങ്ങളുടെ ടീമാണെന്ന് പറയും. എന്നാല്‍ മുംബൈ കഴിവുള്ള താരങ്ങളെ കണ്ടെത്തുകയും അവരെ വളര്‍ത്തികൊണ്ടുവരികയുമാണ് ചെയ്യുന്നത്. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ രോഹിത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :