1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma about Play Off

'എന്തെങ്കിലും നടക്കുമോ എന്ന് അറിയില്ല'; പ്ലേ ഓഫിനെ കുറിച്ച് രോഹിത് ശര്‍മ

Rohit Sharma about Play Off
മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതയെ കുറിച്ച് നിരാശ പ്രകടിപ്പിച്ച് നായകന്‍ രോഹിത് ശര്‍മ. നിലവിലെ പോയിന്റും നെറ്റ് റണ്‍ റേറ്റും എങ്ങനെ പ്ലേ ഓഫില്‍ കയറാന്‍ തങ്ങളെ സഹായിക്കും എന്നതിനെ കുറിച്ച് ഒരു പിടിയുമില്ലെന്ന് രോഹിത് പറഞ്ഞു. എങ്കിലും സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 
 
നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് മുംബൈ ഇന്ത്യന്‍സ്. അടുത്ത കളി ജയിച്ചാല്‍ 16 പോയിന്റ് ആകുമെങ്കിലും ആര്‍സിബി അവര്‍ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മുംബൈയുടെ വഴികള്‍ അടയും. 
 
അടുത്ത ലേഖനം
Tim David: അവസാന ഓവറില്‍ അങ്ങനെയൊരു മണ്ടത്തരം ചെയ്യാന്‍ പാടില്ലായിരുന്നു; മുംബൈ തോറ്റതിനു കാരണം ടിം ഡേവിഡ് കൂടിയാണെന്ന് ആരാധകര്‍