ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയെ ഫൈനലിൽ കാണാമെന്ന് ഹാർദ്ദിക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മെയ് 2023 (12:56 IST)
ഐപിഎല്‍ 2023 ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ആകണം എന്നാണ് ആഗ്രഹമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ നടന്ന ക്വാളിഫയിംഗ് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക്.

അതേസമയം ധോനിയുടെ മികവ് കൊണ്ടാണ് മത്സരം ചെന്നൈ സ്വന്തമാക്കിയതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ധോനി ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതി കൊണ്ട് അത് ടീമിന് 10 റണ്‍സ് അധികം നല്‍കും. ഞങ്ങള്‍ക്ക് വിക്കറ്റ് നഷ്ടമാകുന്നത് തുടര്‍ന്നു. ധോനി നിരന്തരം ബൗളര്‍മാരെ മാറ്റികൊണ്ടിരുന്നു. ധോനി ഫൈനലില്‍ എത്തിയതില്‍ സന്തോഷം. ഞായറാഴ്ച ഫൈനലില്‍ അദേഹത്തെ വീണ്ടും നേരിടാനായാല്‍ അത് സന്തോഷകരമായിരിക്കും. ഹാര്‍ദ്ദിക് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :