സഞ്ജുവിനെ കാത്ത് എട്ടിൻ്റെ പൂട്ട്, ഇനിയും ആവർത്തിച്ചാൽ പണി കിട്ടും

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (11:21 IST)
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സഞ്ജുവിനും ഹാർദ്ദിക്കിനും ഭീഷണിയായി ഓവർ നിരക്ക്. ഓവർ നിരക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇരു നായകന്മാർക്കും കഴിഞ്ഞ മത്സരത്തിൽ ചുമത്തിയിരുന്നു. പെരുമാറ്റചട്ടം ആദ്യമായി ലംഘിക്കുന്നതിനാൽ 12 ലക്ഷം രൂപയാണ് ഇരുവർക്കും ചുമത്തിയത്.

എന്നാൽ കുറ്റം ഇനിയും ആവർത്തിച്ചാൽ 24 ലക്ഷം രൂപയാകും പിഴയായി ഈടാക്കുക. ഇത് കൂടാതെ ആദ്യ ഇലവനിൽ ഉൾപ്പെട്ട 10 താരങ്ങൾക്ക് കൂടി പിഴയുണ്ടാകും. മാച്ച് ഫീസിൻ്റെ 25% അല്ലെങ്കിൽ 6 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾക്ക് പിഴയായി അടയ്ക്കേണ്ടി വരിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :