കെ എൽ രാഹുലിനെ പോലൊരു നായകൻ എതിർ ടീമിന് ഒരു മുതൽക്കൂട്ടാണ്, വീണ്ടും ചർച്ചയായി മെല്ലെപ്പോക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (10:44 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലഖ്നൗവിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 3 പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് മത്സരത്തിൽ വിജയിച്ചത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 19 ഓവർ വരെ ബാറ്റ് ചെയ്ത ലഖ്നൗ നായകൻ കെ എൽ രാഹുൽ 56 പന്തിൽ 8 ഫോറും ഒരു സിക്സുമട്ക്കം 74 റൺസ് നേടി.അർധസെഞ്ചുറി നേടിയെങ്കിലും ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിക്കുന്നതിൽ താരം പരാജയമായി.

പവർ പ്ലേ ഓവറുകളിൽ താരത്തിൻ്റെ മെല്ലെപ്പോക്ക് മത്സരത്തിൽ പ്രതിഫലിച്ചപ്പോൾ 15-20 റൺസ് കുറവിലാണ് പഞ്ചാബ് ഇന്നിങ്ങ്സ് അവസാനിച്ചത്. ഇത് മത്സരത്തിൽ നിർണായകമായി. ആദ്യത്തെ 10 ഓവറുകളിൽ 24 ബോളുകളാണ് ലഖ്നൗ ഡോട്ട് ബോളുകളാകാൻ അനുവദിച്ചത്. ടി20 പോലെ ഒരു ഫോർമാറ്റിൽ സ്ട്രൈക്ക് റേറ്റ് ഓവർറേറ്റഡാണെന്ന് കരുതുന്ന കെ എൽ രാഹുലിനെ സമീപനം ടീമിനാണ് തിരിച്ചടിയേൽപ്പിക്കുന്നത്. ആദ്യത്തെ 60 പന്തുകളിൽ 24 പന്തുകൾ ഒരു ടീം ഡോട്ട് ബോളുകൾ കളിക്കുന്നെങ്കിൽ അത് എതിർടീമിന് നൽകുന്ന മുൻതൂക്കം വലുതായിരിക്കും.


ഇന്നിങ്ങ്സിൻ്റെ അവസാനം നോക്കുമ്പോൾ 56 പന്തിൽ 74 റൺസെണ്ടെങ്കിലും റൺസ് ഒഴുകേണ്ട പവർപ്ലേ ഓവറുകളിൽ റൺ എ ബോൾ ശൈലിയിലാണ് രാഹുൽ കളിക്കുന്നത്. 40 പന്തുകളിൽ നിന്ന് 50-55 റൺസുമായി താരം പുറത്താവുകയാണെങ്കിൽ ഇത് ക്രീസിലെത്തുന്ന മറ്റ് താരങ്ങൾക്ക് സെറ്റിൽ ആവാൻ സമയം അനുവദിക്കാതിരിക്കുകയും ടീം 20-25 റൺസ് കുറവ് റൺസിൽ അവസാനിക്കുകയും ചെയ്യും. ഇതോടെ എതിർടീമിനാകും മത്സരത്തിൽ സാധ്യതയേറുക. ഇന്നലെയും സമാനമായ ഒരു ഇന്നിങ്ങ്സാണ് 19 ഓവർ വരെ ബാറ്റ് ചെയ്തും രാഹുൽ നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :