' കുറച്ചുകൂടി ഉച്ചത്തില്‍ പറയൂ'; ചൂടായി രാഹുല്‍, നിരാശയുടെ മുഖഭാവം (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (15:10 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ നിരാശനായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തയോട് അഞ്ചി വിക്കറ്റിനാണ് മുംബൈ തോറ്റത്. ഓരോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത പാറ്റ് കമ്മിന്‍സാണ് മുംബൈയുടെ കൈയില്‍ നിന്ന് കളി തട്ടിയെടുത്തത്. 15 പന്തില്‍ 56 റണ്‍സുമായി കമ്മിന്‍സ് പുറത്താകാതെ നിന്നു.
വിജയിക്കാന്‍ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന കളി കൈവിട്ടതില്‍ മത്സരശേഷം രോഹിത് ശര്‍മ നിരാശനായിരുന്നു. പോസ്റ്റ് മാച്ച് പരിപാടിക്കിടെ രോഹിത്തിന് ഒരു നിമിഷം നിയന്ത്രണം വിടുകയും ചെയ്തു. ഡാനി മോറിസണ്‍ ആയിരുന്നു തോറ്റ ടീമിന്റെ നായകന്‍ രോഹിത് ശര്‍മയോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഡാനി മോറിസണ്‍ ചോദിക്കുന്നത് കേള്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് രോഹിത് ചൂടായത്. സാധാരണയായി കാണാത്ത അസ്വസ്ഥതയുടേയും നിരാശയുടേയും മുഖഭാവമാണ് ആ സമയത്ത് രോഹിത്തിന്റെ മുഖത്ത് കണ്ടത്. 'ശബ്ദം കൂട്ടി സംസാരിക്കൂ' എന്ന് ദേഷ്യത്തോടെ പറയുന്ന രോഹിത്തിനെ വീഡിയോയില്‍ കാണാം. ഉടനെ തന്നെ കൂളായി സംസാരിക്കാന്‍ രോഹിത് ശ്രമിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :